Skip to main content
ഇടുക്കി മെഡിക്കല്‍ കോളേജ് വികസന സമിതി യോഗം ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്നപ്പോള്‍

ഐസിയു നിര്‍മാണം നിര്‍മിതിയെ ഏല്‍പ്പിക്കാന്‍ തീരുമാനം

മെഡിക്കല്‍കോളേജ്‌വികസന സമിതിയോഗം ചേര്‍ന്നു

 

 

 

ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതിയ ഐസിയു നിര്‍മിക്കുന്നതിനുള്ള ചുമതല നിര്‍മിതിയെ ഏല്‍പ്പിക്കാന്‍ ധാരണ. ഇന്നലെ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ചേര്‍ന്ന ആശുപത്രിവികസന സമിതിയോഗത്തിലാണ് ഈ തീരുമാനം. ആശുപത്രിയില്‍എല്ലാസൗകര്യങ്ങളോടും കൂടിയ ഐസിയു ഇല്ലാത്തത് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി സമിതിഅംഗങ്ങള്‍ ചൂണ്ടണ്‍ിക്കാട്ടി. തുടര്‍ന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യം പരിശോധിച്ചു നിര്‍മാണ നടപടികള്‍ക്കു നിര്‍മിതിയെ ചുമതലപ്പെടുത്താമെന്ന നിര്‍ദേശംമുന്നോട്ടു വച്ചത്. ഇതിനൊപ്പം ഡയാലിസിസ്‌യൂണിറ്റ് സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെണ്‍ത്തുന്നതിനും തീരുമാനിച്ചു. പഴയ ഡിഎംഒ ഓഫീസ് ഇതിനായി ഉപയോഗപ്പെടുത്താന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കും. എംപി, എംഎല്‍എ ഫണ്ടണ്‍് ഉപയോഗപ്പെടുത്തിക്കൊണ്ടണ്‍് ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകളാണു പരിശോധിക്കുന്നത്. ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനു വികസന സമിതി അംഗങ്ങളായ നാലുപേരെ ഉള്‍പ്പെടുത്തി ഉപസമിതിക്കുംയോഗം രൂപം നല്‍കി.

ആശുപത്രി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനു എക്‌സ്‌സര്‍വീസുകാരുടെസേവനം തുടര്‍ന്നുംവിനിയോഗിക്കുന്നതിനു തീരുമാനിച്ചു. ഇക്കാര്യത്തില്‍ അവര്‍ മികച്ച പ്രവര്‍ത്തനമാണുകാഴ്ചവയ്ക്കുന്നതെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. ആശുപത്രിയിലും പരിസരങ്ങളിലുംക്ലോസ്ഡ്‌സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിക്കുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ച് നടപടികള്‍ സ്വീകരിക്കും. ആശുപത്രിയുടെവൈദ്യുതിചാര്‍ജ് ഇനത്തില്‍ 33 ലക്ഷം രൂപ അടച്ചു തീര്‍ത്തു.  കുടിശിക ഇനത്തില്‍ വന്ന പലിശയുടെകാര്യത്തില്‍കെ എസ് ഇ ബിയുമായി ചര്‍ച്ച ചെയ്തു പരിഹാരംതേടും.  ആശുപത്രിക്കു പുതിയ ആംബുലന്‍സ് ലഭിക്കുന്നതിനു നടപടികളായിട്ടുണ്‍െണ്ടന്നു ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു. പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്‍ണ്ടാണെങ്കില്‍പ്പോലും ആശുപത്രിയിലെ അടിയന്തിര കാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്‍ണ്ടുപോകണമെന്നു സമിതിഅംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സൂപ്രണ്ടണ്‍് ഡോ. എം. മണികണ്ഠന്‍ വിശദീകരിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. പി. മോഹനനും സന്നിഹിതനായിരുന്നു. വിവിധ വിഭാഗം ഉദ്യോഗസ്ഥരുംയോഗത്തില്‍ പങ്കെടുത്തു.

date