Skip to main content

മുന്‍ഗണനാ പട്ടിക , അനര്‍ഹര്‍ സ്വയം ഒഴിയണം

 

 

ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണനാ പട്ടികയില്‍ ചേരുന്നതിനായി അര്‍ഹരായ  ഒരുപാട് അപേക്ഷകള്‍ പരിഗണനയിലുള്ളതിനാല്‍ മുന്‍ഗണനാ പട്ടികയില്‍ കടന്നു കൂടിയിട്ടുള്ള അനര്‍ഹര്‍ പട്ടികയില്‍ നിന്നും സ്വയം ഒഴിഞ്ഞു പോകേണ്ടതാണ്. അല്ലാത്തപക്ഷം നിയമനടപടികള്‍ നേരിടേണ്ടിവരുന്നതും അനര്‍ഹമായി വാങ്ങിയ റേഷന്റെ കമ്പോള വില ഈടാക്കുന്നതുമായിരിക്കുമെന്ന് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ ബി. വില്‍ഫ്രഡ് അറിയിച്ചു.

 പുതിയ റേഷന്‍ കാര്‍ഡിനുവേണ്ടിയും റേഷന്‍ കാര്‍ഡ് സംബന്ധമായ മറ്റു കാര്യങ്ങള്‍ക്കുമായി ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടും ഓണ്‍ലൈനായും ഏപ്രില്‍ 15 വരെ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് ചെറുതോണിയിലുള്ള താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും മെയ് ആറു മുതല്‍ ആനുകൂല്യം കൈപ്പറ്റാമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date