Post Category
വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സ്റ്റാള്‍
വിവിധ സൗഹൃദ പഞ്ചായത്ത് പരിപാടികളുടെ ഭാഗമായി വണ്ണപ്പുറം പഞ്ചായത്തില്‍ കുടുംബശ്രീ ഒരുക്കിയ സ്റ്റാള്‍ പ്രോജക്ട് ഹെല്‍പ്പ് ഡെസ്‌കുകള്‍ വഴി ശ്രദ്ധേയമായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ജെന്‍ഡര്‍ ഹെല്‍പ്പ്‌ഡെസ്‌ക്ക് പ്രവര്‍ത്തനങ്ങളുടെ വിശദമായ വിവരങ്ങള്‍ ടീം നല്‍കി. കൂടാതെ വരുമാന ദായക പദ്ധതികളായ സൂക്ഷ്മ സംരംഭ പദ്ധിതി, കാര്‍ഷിക പദ്ധതി, ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ്, ഡി.ഡി.യു.ജി.കെ.വൈ, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ തുടങ്ങിയവയിലെ അവസരങ്ങള്‍ക്കായി പ്രത്യേകമായി തയ്യാറാക്കിയ ഹെല്‍പ്പ് ഡെസ്‌ക്ക് വഴി രജിസ്റ്റര്‍ ചെയ്യുവാനും സൗകര്യം ഒരുക്കിയിരുന്നു. അസി.ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ പി.എയുടെ നേതൃത്വത്തില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, കൗണ്‍സിലേഴ്‌സ് എന്നിവര്‍ അടങ്ങുന്ന ടീം പങ്കെടുത്തു.
date
- Log in to post comments