Skip to main content

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം

 

 

ഈ അധ്യയനവര്‍ഷം ജില്ലാ പഞ്ചായത്തിന്റെ മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി നിര്‍വ്വഹണത്തിന്റെ ഭാഗമായി 5, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 40 വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്നും, രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, 4, 10 ക്ലാസ് പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റ് എന്നിവ ഉള്‍പ്പെടെ വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഐ.റ്റി.ഡി.പി, ഇടുക്കി, തൊടുപുഴ, അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലോ, ജില്ലാ പഞ്ചായത്തിലോ സമര്‍പ്പിക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 13 വൈകിട്ട് അഞ്ച് മണി. വിവരങ്ങള്‍ക്ക് 04862 222399.

date