Skip to main content

ഐ. എം. റ്റി പുന്നപ്രയില്‍ എം.ബി.എ അഡ്മിഷന്‍

 

 

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്റെ കീഴില്‍ കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) യില്‍ 2019 - 2021  ബാച്ചിലേയ്ക്കുള്ള  ദ്വിവത്സര ഫുള്‍ ടൈം എം. ബി. എ പ്രോഗ്രാമിലേയ്ക്കുള്ള മൂന്നാംഘട്ട ഗ്രൂപ്പ് ഡിസ്‌കഷന്‍ ആന്റ് ഇന്‍ര്‍വ്യൂ മെയ് 8 ന് രാവിലെ 10 മണിക്ക് കോളേജില്‍ നടത്തും.   ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നീ സ്‌പെഷ്യലൈസേഷനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം.  അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദവും, കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് ഉള്ളവര്‍ക്കും,  കൂടാതെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.  എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, സര്‍വ്വകലാശാല നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടുക.  വിലാസം - ഡയറക്ടര്‍, ഐ.എം.റ്റി പുന്നപ്ര, ഫോണ്‍ 0477 2267602, 9746125234, 9447729772, 8129659827. ംംം.ശാുtuിിമുൃമ.ീൃഴ.

date