Skip to main content
പീരുമേട് ഗവ. മോഡള്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് വിജയിച്ച വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം.

പീരുമേട് എം.ആര്‍.എസിന് 100 ശതമാനം വിജയം

 

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പീരുമേട് കുട്ടിക്കാനത്തു പ്രവര്‍ത്തിക്കുന്ന ഗവ. മോഡള്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷക്ക് 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 39 കുട്ടികളും വിജയിച്ചു. ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായി 15-ാം തവണയാണ് സ്ഥാപനം ഈ നേട്ടം കൈവരിക്കുന്നത്.

date