Skip to main content

ചിത്രരചന പരിശീലനം മെയ് 14, 15 തീയതികളില്‍

 

 

ജില്ലാ  ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍  ചിത്രരചനാ താല്‍പര്യമുള്ള കുട്ടികള്‍ക്ക് 14, 15 തീയതികളില്‍ ചെറുതോണിയില്‍ ദ്വിദിന പരിശീലനം ഒരുക്കുന്നു. 14ന് രാവിലെ 10 ന് ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ പരിശീലനം ഉദ്ഘാടനം ചെയ്യും. പോലീസ് സൊസൈറ്റി ഹാളില്‍ നടക്കുന്ന പരിശീലനം 10 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് .രാവിലെ 10 മുതല്‍ നാല് മണിവരെയാണ് പരിശീലനം.  ചിത്രകലാകാരന്‍മാരായ കെ.ആര്‍. ഹരിലാല്‍, ഷാജി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. കുട്ടികള്‍ക്ക് ഭക്ഷണവും വരയ്ക്കാനുള്ള കടലാസും സംഘാടകര്‍ ഒരുക്കും. താല്‍പര്യമുള്ള കുട്ടികള്‍ മെയ് 12നകം 9447963226, 9447330726 എന്നീ നമ്പരുകളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. 

date