Post Category
റെഡ്‌ക്രോസ് ജില്ലാ ബ്രാഞ്ച് കമ്മിറ്റി ചുമതലയേറ്റു
ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ഇടുക്കി ജില്ലാ ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികള്‍ ചുമതലയേറ്റു. ജില്ലാ പ്രസിഡന്റുകൂടിയായ കലക്ടര്‍ എച്ച്. ദിനേശന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റെഡ്‌ക്രോസ് ദിനാഘോഷത്തിന്റെ ഭാഗമായി പൈനാവ് ഫ്‌ളവേഴ്‌സ് കോളനിയിലുള്ളവര്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു. ചെയര്‍മാനായി റ്റി.എസ് ബേബിയെയും വൈസ് പ്രസിഡന്റായി വി.എസ്. സെബാസ്റ്റ്യനെയും സെക്രട്ടറിയായി എം.ഡി അര്‍ജ്ജുനനെയും ട്രഷററായി എസ്. സുമതിക്കുട്ടിയെയും തെരഞ്ഞെടുത്തു. എ.വി.ഉസ്മാന്‍, കെ.എം. ജലാലുദ്ദീന്‍, ഫ്രാന്‍സിസ് പി.എം, പി.ജെ. ജോസഫ്, ഭോഗീന്ദ്രന്‍, പി.എസ്. ജോസ് അഗസ്റ്റിന്‍, സെബാസ്റ്റ്യന്‍ വര്‍ക്കി തുടങ്ങിയവരെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
date
- Log in to post comments