Skip to main content

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 12-ന്

 

 

കേരള വനം-വന്യജീവി വകുപ്പും ഇടുക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മൂവാറ്റുപുഴയും സംയുക്തമായി മെയ് 12ന് രാവിലെ 9 മുതല്‍ ഒരുമണി വരെ കണ്ണമ്പടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.  ഇ എസ് ബിജിമോള്‍ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി,  ഗൈനക്കോളജി, അസ്ഥിരോഗവിഭാഗം,  കുട്ടികളുടെ വിഭാഗം, ത്വക്ക് രോഗവിഭാഗം,  ഇഎന്‍ടി എന്നീ വിഭാഗങ്ങളില്‍ നിന്ന് പതിനഞ്ചോളം വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും. രക്തപരിശോധന,  രക്ത സമ്മര്‍ദ്ദം, പ്രമേഹം എന്നിവയുടെ പരിശോധനയും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കും

date