Skip to main content

അടിമാലിയില്‍ ഇന്ന് (10.5.2019)പച്ചതുരുത്ത്

 

 

പരിസ്ഥിതി സൗഹാര്‍ദമായ മാതൃകാ പദ്ധതിക്ക് അടിമാലി ഗ്രാമപഞ്ചായത്തില്‍ ഇന്ന് (10.5.2019)തുടക്കം കുറിക്കും. അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും റോഡരികില്‍ മരങ്ങളും ചെടികളും ഔഷധ സസ്യങ്ങളും നട്ടുപരിപാലിച്ച് പച്ചതുരത്ത് സൃഷ്ടിക്കുന്നതാണ് പദ്ധതി. പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ തിരിച്ചുവരവിനൊപ്പം യുവതലമുറയ്ക്ക് പ്രചോദനമാകുന്ന രീതിയിലുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി വര്‍ഗ്ഗീസ് പറഞ്ഞു. ആദ്യഘട്ടത്തില്‍ അടിമാലി പാല്‍ക്കോ പമ്പ് ജംഗ്ഷന്‍ മുതല്‍ പക്കായപ്പടി ജംഗ്ഷന്‍വരെയുള്ള ഭാഗങ്ങളിലാണ് വിവിധ തരത്തിലുള്ള സസ്യങ്ങള്‍ നടുന്നത്. രാവിലെ 10 മുതലാണ് ചെടികളും മരതൈകളും നടുക. നടുന്ന സസ്യങ്ങള്‍ തുടര്‍ന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികളും പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കും. ഗ്രാമപഞ്ചായത്ത്  പ്രതിനിധികള്‍, ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കുചേരും.

date