Skip to main content
കുഷ്ഠരോഗ നിര്‍ണ്ണയപ രിപാടിയുടെ പ്രചാരണാര്‍ത്ഥമുള്ള വാഹനപ്രചരണ ജാഥ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി വര്‍ഗ്ഗീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കുഷ്ഠരോഗ നിര്‍ണ്ണയപരിപാടി:   വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു

 

 

2020ഓടെ രാജ്യത്തെ പൂര്‍ണ്ണമായി കുഷ്ഠരോഗ മുക്തമാക്കാന്‍ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടത്തിവരുന്ന കുഷ്ഠ രോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന യജ്ഞം അശ്വമേധം 2019 തിന്റെ ഭാഗമായി ചിത്തിരപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രചരണ പരിപാടി സംഘടിപ്പിച്ചു.കുഷ്ഠരോഗത്തെ പൂര്‍ണ്ണമായി തുടച്ച് നീക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ഏപ്രില്‍ 29 മുതല്‍ ഈ മാസം പന്ത്രണ്ട് വരെ ആരോഗ്യവകുപ്പ്  നടത്തുന്ന 14 ദിവസം നീണ്ട് നില്‍ക്കുന്ന കുഷ്ഠരോഗ നിര്‍ണ്ണയപരിപാടിയുടെ പ്രചാരണാര്‍ത്ഥമാണ് വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചത്. കുഷ്ഠരോഗ നിര്‍ണ്ണയത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക്  എത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി വര്‍ഗ്ഗീസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രചാരണ റാലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആശ പ്രവര്‍ത്തകര്‍ മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ആരോഗ്യവകുപ്പ് കുഷ്ഠരോഗ നിര്‍ണ്ണയ പരിപാടി നടത്തുന്നത്. രണ്ട് പേരടങ്ങുന്ന സംഘം എല്ലാ വീടുകളിലും എത്തി രോഗ സംശയമുള്ളവരെ കണ്ടെത്തുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. പ്രചാരണ റാലിക്ക് ശേഷം അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ രോഗം സംബന്ധിച്ച സെമിനാറും നടന്നു. ജില്ലാ ലപ്രസി ഓഫീസര്‍ ഡോ.ജോബിന്‍, അസിസ്റ്റന്റ് ലപ്രസി ഓഫീസര്‍ മോഹനന്‍, ഡോ.ഷാരോണ്‍, അടിമാലി മോണിംഗ് സ്റ്റാര്‍ നഴ്‌സിംങ്ങ് കോളേജിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ എന്നിവര്‍ പ്രചാരണ റാലിയില്‍ പങ്കെടുത്തു.

date