Skip to main content

ഒ ഇ സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്  വിദ്യാഭ്യാസാനുകൂല്യം

 

 സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ എയ്ഡഡ്/അംഗീകൃത സി.ബി.എസ്.ഇ, എൈ.സി.എസ്.ഇ സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ഇ സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുളള വിദ്യാഭ്യാസാനുകൂല്യം നടപ്പു വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യും. ഒ ഇ സി വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ  വിദ്യാര്‍ത്ഥികള്‍ മെയ് 31 നകം അവരവരുടെയും, രക്ഷിതാവിന്റേയും പേരിലുളള ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കണം. നിലവില്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉളള വിദ്യാര്‍ത്ഥികള്‍ ബാങ്കുമായി ബന്ധപ്പെട്ട്  ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണെന്നും മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

date