Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

    ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ജില്ലയില്‍ ജൂണ്‍ ഒന്‍പത് മുതല്‍ ജൂലൈ 31 വരെ കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും കടല്‍ പെട്രോളിങ്ങിനും വാടക വ്യവസ്ഥയില്‍ മൂന്ന് ബോട്ടുകള്‍ എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ മേയ് 22 ന് ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പ് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍: 0471 2481118, 0471 2480335, 9496007035.
(പി.ആര്‍.പി. 557/2019)

 

date