Skip to main content

11-ാം ക്ലാസ് പ്രവേശനം: അപേക്ഷാ തീയതി പുനഃക്രമീകരിച്ചു

 

    ഈ അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ജൂണ്‍ മൂന്നിന് തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 11-ാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 20 ആയി പുനഃക്രമീകരിച്ചതായി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 50 രൂപ) 20ന് വൈകിട്ട് മൂന്നിനു മുന്‍പ് സ്‌കൂളുകളില്‍ ലഭിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 558/2019)

 

date