കാര്‍ഷിക യന്ത്രങ്ങള്‍ക്ക് പുതു ജീവനേകാന്‍ കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞം
കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷനും കൃഷി വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗവും ചേര്‍ന്ന് നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞത്തിന് തൊടുപുഴ മുന്‍സിപ്പല്‍ കൃഷിഭവനില്‍ തുടക്കമായി. മണ്ണുത്തി എ.ആര്‍.എസ് പ്രൊഫ. ഷൈല ജോസഫ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളും പ്രവൃത്തി പരിചയ പരിശീലനവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ജില്ലയിലെ 5 അഗ്രോ സര്‍വ്വീസ് സെന്ററില്‍ നിന്നും നാല് കാര്‍ഷിക കര്‍മ്മ സേനകളില്‍ നിന്നും തിരഞ്ഞെടുത്ത രണ്ട് പേരെ വീതം 20 പേര്‍ക്ക് 12 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചതും ഉപയോഗശൂന്യമായതുമായ കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികള്‍ നടത്തി എത്രയും വേഗത്തില്‍ അവ പ്രവര്‍ത്തനസജ്ജമാക്കി കാര്‍ഷിക കര്‍മ്മ സേനകള്‍ക്കും കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്കും കൈമാറുകയാണ് ലക്ഷ്യം.
സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. യു.ജയകുമാരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ട് എഞ്ചിനീയര്‍ ദിദീഷ്, ഭക്ഷ്യസുരക്ഷാസേനയിലെ സീനിയര്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായ സിറിന്‍, വിനീത് കെ.വി, കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെ കാര്‍ഷിക മെക്കാനിക് ട്രെയിനര്‍മാരായ അഭി മലേക് അനുരാഗ, സെബിന്‍ ജോസഫ്, നിതിന്‍ പി.എ എന്നിവരടങ്ങുന്ന സംഘമാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഇടുക്കി ജില്ലാ കൃഷി എഞ്ചിനീയറിംഗ് വിഭാഗം മേധാവിയായ അസിസ്റ്റന്റ് എക്‌സി. എഞ്ചിനീയര്‍(കൃഷി) സുരേഷ് കുമാര്‍ , ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ സുലോചന വി.ടി, പ്രോജക്ട് എഞ്ചിനീയര്‍ ദിദീഷ് എം എന്നിവരും സംസാരിച്ചു.
- Log in to post comments