ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076), ധനുവച്ചപുരം (04712234374), കുണ്ടറ (04742580866), മാവേലിക്കര (04792304494), കാര്‍ത്തികപ്പള്ളി (0479-2485370), കലഞ്ഞൂര്‍ (04734-272320), പെരിശ്ശേരി (04792456499) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 അദ്ധ്യയനവര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കണം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം.
(പിഎന്‍പി 1138/19)
- Log in to post comments