കണ്ണൂര്‍ അറിയിപ്പുകള്‍
അഡ്മിഷന്‍ ഫോറം വിതരണം
കണ്ണൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2019-20 വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ഫോറം വിതരണം ആരംഭിച്ചു. ഫോണ്‍ 0497 2706904.
ഐ എച്ച് ആര്‍ ഡി
പ്ലസ് വണ്‍ പ്രവേശനം 20 വരെ
2019-2020 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കുന്ന സാഹചര്യത്തില്‍ ഐ എച്ച് ആര്‍ ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 20 ആയി പുനക്രമീകരിച്ചു. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് 50 രൂപ) മെയ് 20 ന് മൂന്ന് മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ടതാണ്. വെബ്‌സൈറ്റ് www.ihrd.ac.in. ഫോണ്‍ 0471 2322501, 2322985.
ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) കീഴിലുള്ള അടൂര്‍ (04734 224076), ധനുവച്ചപുരം (0471 2234374), കുണ്ടറ (0474 2580866), മാവേലിക്കര (0479 2304494), കാര്‍ത്തികപ്പള്ളി (0479 2485370), കലഞ്ഞൂര്‍ (04734 272320), പെരിശ്ശേരി (0479 2456499) അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 അധ്യയനവര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസ്സും www.ihrd.ac.in ല്‍ ലഭിക്കും. രജിസ്ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാവുന്നതാണ്. തുക കോളേജുകളില്‍ നേരിട്ടും അടക്കാം. ഫോണ്‍. 0471 2322985, 0471 2322501
അപേക്ഷ ക്ഷണിച്ചു
2019 ജൂണില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ 2014, 2015, 2016, 2017 വര്‍ഷങ്ങളില്‍ തോട്ടട ഗവ. വനിതാ ഐടിഐയില്‍ അഡ്മിഷന്‍ നേടിയ ട്രെയിനികള്‍ക്കുള്ള ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍(സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 17. ഫോണ്‍. 0497 2835987
2019 ജൂണില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ (2014, 2015, 2016 വര്‍ഷങ്ങളില്‍ അഡ്മിഷന്‍ നേടിയവര്‍), ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ (2017 വര്‍ഷം അഡ്മിഷന്‍ നേടിയവര്‍) സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മെയ് 16 ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി കണ്ണൂര്‍, ഗവ. ഐടിഐ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. ഫോണ്‍ 0497 2835183
എം ആര്‍ എസില്‍ പ്ലസ് വണ്‍ പ്രവേശനം
പട്ടികവര്‍ഗ്ഗ വികസനവകുപ്പിന് കീഴില്‍ തളിപറമ്പ് പട്ടുവം കയ്യംതടത്ത് ആണ്‍കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്സ് ബാച്ചുകളിലാണ് പ്രവേശനം. പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് 70 ശതമാനവും പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് 20 ശതമാനവും മറ്റ് വിഭാഗക്കാര്‍ക്ക് 10 ശതമാനവും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രവേശനത്തിനുള്ള അപേക്ഷകള്‍ കണ്ണൂര്‍ ഐ ടി ഡി പി ഓഫീസ്, ജില്ലയിലെ വിവിധ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, സ്‌കൂള്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. അഡ്മിഷന് വെയിറ്റേജ് ലഭിക്കുവാന്‍ അര്‍ഹതയുള്ള ഇനങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാനം, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താമസം, ഭക്ഷണം, വസ്ത്രം എന്നിവ സൗജന്യമായി ലഭിക്കും. അപേക്ഷകള്‍ മെയ് 23 വരെ സ്വീകരിക്കും. ഫോണ്‍ 04602 203020, 9497606074.
ക്വട്ടേഷന്‍ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തളിപറമ്പ് കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2019-20 അധ്യയനവര്‍ഷം അഞ്ച് മുതല്‍ പ്ലസ്ടു വരെയുള്ള അന്തേവാസികളുടെ യൂണിഫോം, നൈറ്റ്ഡ്രസ്, ബെഡ്ഷീറ്റ്, പുതപ്പ് എന്നിവ അലക്കി ഉണക്കി ഇസ്തിരിയിട്ട് നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 20 ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗം തിരിച്ച് നിരക്കുകള്‍ പ്രത്യേകം രേഖപ്പെടുത്തണം. ഫോണ്‍ 9497606074.
പട്ടികവര്‍ഗ്ഗ വികസനവകുപ്പിന് കീഴില്‍ തളിപറമ്പ് കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2019-20 അധ്യയനവര്‍ഷം അഞ്ച് മുതല്‍ പ്ലസ്ടു വരെയുള്ള അന്തേവാസികളുടെ മുടി മുറിക്കുന്നതിന് വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 20 ന് ഉച്ചക്ക് രണ്ട് മണി വരെ മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 9497606074.
പട്ടയകേസുകള്‍ മാറ്റി
നാളെ(മെയ് 15) ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) കണ്ണൂര്‍ കലക്ട്രേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകള്‍ ജൂലൈ 17 ന് 11 മണിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) അറിയിച്ചു.
വൈദ്യുതി മുടങ്ങും
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആനപ്പാലം, കിഴക്കുംഭാഗം, പാട്യം വായനശാല, മഠത്തില്‍ വായനശാല, കടമ്പൂര്‍ സ്‌കൂള്‍, കച്ചേരി മെട്ട, തിലാത്തില്‍ ഭാഗങ്ങളില്‍ നാളെ(മെയ് 15) രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളത്തൂര്‍, ചുഴലി, തട്ടേരി, മൊട്ടക്കെപീടിക, ചാലില്‍ വയല്‍, തോളൂര്‍, അഞ്ചങ്ങാടി, ചെമ്പന്‍തോട്ടി, പള്ളം, ഓടക്കുണ്ട്, കോറങ്ങൂട് ഭാഗങ്ങളില്‍ നാളെ(മെയ് 15) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനയത്താംപറമ്പ്, ചെറുകുഞ്ഞി, കണ്ണാടി വെളിച്ചം, മുരിങ്ങേരി, അമ്പനാട്, കുഴിമ്പാലോട് ഭാഗങ്ങളില്‍ നാളെ(മെയ് 15) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇടയില്‍പീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(മെയ് 15) രാവിലെ 10 മുതല്‍ വൈകീട്ട് രണ്ട് വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അയ്യല്ലൂര്‍, ഇല്ലംമൂല, മട്ടന്നൂര്‍, നെല്ലൂന്നി, കാര, പഴശ്ശി, താഴെ പഴശ്ശി, വായാന്തോട്, കല്ലേരിക്കര, കൊക്കയില്‍ ഭാഗങ്ങളില്‍ നാളെ(മെയ് 15) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
മരം ലേലം
മലപ്പട്ടംപറമ്പ- കണിയാര്‍വയല്‍- പാവന്നൂര്‍മൊട്ട റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മുറിക്കേണ്ടി വരുന്ന വിവിധ തരത്തിലുള്ള 95 മരങ്ങളുടെ ലേലം മെയ് 28 ന് രാവിലെ 11 മണിക്ക് ഇരിക്കൂറിലെ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ ഇരിക്കൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ ഓഫീസ്, തളിപ്പറമ്പ് പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍. 0460 2208490
തൊഴില്‍ സമയക്രമം കര്‍ശനമാക്കി
ജില്ലയില്‍ പകല്‍ താപനില കുറയാത്ത സാഹചര്യത്തില്‍ ജോലി സ്ഥലത്തെ സമയ ക്രമീകരണം മേയ് 20 വരെ ദീര്‍ഘിപ്പിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പകല്‍ 12 മണി മുതല്‍ മൂന്ന് മണിവരെ നേരിട്ട് വെയിലേല്‍ക്കുന്ന രീതിയില്‍ തൊഴിലാളികളെ പണിയെടുപ്പിക്കരുത്. നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാ തൊഴില്‍ മേഖലകളിലും ഉത്തരവ് ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാതലത്തിലും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലും സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രവൃത്തി നിര്‍ത്തി വെപ്പിക്കുന്നതുള്‍പ്പെടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. ഫോണ്‍. 0497 2700353.
ജില്ലാ വികസന സമിതി യോഗം
2019 മെയ് മാസത്തെ ജില്ലാ വികസന സമിതി യോഗം മെയ് 25 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
സീറ്റുകള്‍ ഒഴിവ്
തോട്ടട ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ മെയ് 18ന് മുമ്പായി ടെക്നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍. 0497 2835260, 9400006494
ഇന്റര്‍വ്യൂ മെയ് 17 ന്
ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് II (എന്‍സിഎ-എല്‍സി/എഎല്‍) (കാറ്റഗറി നമ്പര്‍. 016/2018) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ മെയ് 17 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കോഴിക്കോട് ഓഫീസില്‍ നടക്കുന്നതാണ്. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ ഒടിആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അന്നേദിവസം രാവിലെ 7.30 ന് ഓഫീസില്‍ ഹാജരാകേണ്ടതാണ്.
സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം
സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപ ഒറ്റത്തവണ ഫീസും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മെയ് 17 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും അവസരം ലഭിക്കും.
ഒഴിവുകള്‍- ജാവ ഡെവലപ്പര്‍ ട്രെയിനി, ജാവ ഡെവലപ്പര്‍ ജൂനിയര്‍, ജാവ പ്രൊജക്ട് മാനേജര്‍(എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം), ജാവ ഡെവലപ്പര്‍ സീനിയര്‍, പൈത്തോണ്‍ ഇന്റേണ്‍/ ട്രെയിനി, പൈത്തോണ്‍ ഡെവലപ്പര്‍ ജൂനിയര്‍, പൈത്തോണ്‍ ഡെവലപ്പര്‍ സീനിയര്‍ (ബിടെക് കമ്പ്യൂട്ടര്‍/ എംടെക് കമ്പ്യൂട്ടര്‍/ ബിസിഎ/ എംസിഎ/ ബിഎസ്സി-സിഎസ്, എംഎസ്‌സി-സിഎസ്), യുഐ/യുഎക്‌സ് ഡിസൈനര്‍ (കമ്പ്യൂട്ടര്‍ ഡിപ്ലോമ), അസോസിയേറ്റ് ഏജന്‍സി ഡെവലപ്മെന്റ് മാനേജര്‍ (ബിരുദം), അഡ്മിന്‍ (സ്ത്രീ- എംബിഎ/ എംകോം/ ബികോം), മാര്‍ക്കറ്റിംഗ് മാനേജര്‍ (പുരുഷന്‍- എംബിഎ/ എംകോം/ ബികോം), ബിസിനസ് എക്സിക്യൂട്ടീവ് (പുരുഷന്‍- ബികോം/ ബിബിഎം/ ബിബിഎ-ടാലി), ടെലി കോളര്‍/ ഫ്രണ്ട് ഓഫീസ് (സ്ത്രീ- ഏതെങ്കിലും കൊമേഴ്സ് അനുബന്ധ ബിരുദം), ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് (എസ്എസ്എല്‍സി), ഏജന്‍സി കണ്‍സള്‍ട്ടന്റ് (എസ്എസ്എല്‍സി), മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (പ്ലസ്ടു). ഫോണ്‍. 0497 2700831
ബോട്ടുകള്‍ വാടകക്കെടുക്കുന്നു
2019 ട്രോളിംഗ് നിരോധന കാലയളവില്‍ കണ്ണൂര്‍ ജില്ലയില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി അനുയോജ്യമായ 51 അടിയില്‍ കൂടുതല്‍ നീളമുള്ളതും, സ്റ്റീല്‍ബോഡി നിര്‍മ്മിതവും അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുളളതും, രജിസ്‌ട്രേഷന്‍ ഉള്ളതുമായ ബോട്ടുകളുടെ ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 22 മൂന്ന് മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0497 2732487, 9496007039.
തിരികെ തിരുമുറ്റത്തേക്ക്; ജില്ലാതല ഉദ്ഘാടനം നാളെ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയായ 'തിരികെ തിരുമുറ്റത്തേക്ക്' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നാളെ(മെയ് 15) രാവിലെ 8.30 ന് ചിറക്കല്‍ രാജാസ് യു പി സ്‌കൂള്‍ പരിസരത്ത് നടക്കും. മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ഷെരീഫ് ഈസ, 1200 ല്‍ 1200 മാര്‍ക്ക് നേടിയ സിത്താര തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
- Log in to post comments