Skip to main content

ഐ.എച്ച്.ആർ.ഡി. ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ:  അപേക്ഷാത്തിയതി പുന:ക്രമീകരിച്ചു

 

ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 11-ാം സ്റ്റാന്റേർഡ് പ്രവേശനത്തിനുള്ള അപേക്ഷകൾ ബന്ധപ്പെട്ട സ്‌കൂളുകളിൽ ലഭിക്കേണ്ട അവസാന തീയതി മേയ് 20 ആയി പുന:ക്രമീകരിച്ചു. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് സഹിതം (പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് 50 രൂപ) അന്ന് വൈകിട്ട് മൂന്നിനുമുമ്പ് ബന്ധപ്പെട്ട സ്‌കൂളുകളിൽ ലഭിക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്സ്. 1320/19

date