Skip to main content

പ്ലസ് വണ്‍ പ്രവേശനം

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പ്രാക്തന ഗോത്ര വിഭാഗക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍  സ്‌കൂളില്‍  പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  കോമേഴ്‌സ് വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷനാണ് കോഴ്‌സ്.  പ്രവേശന ഫോറം സ്‌കൂളില്‍ നിന്നും ലഭിക്കും.  അപേക്ഷ മെയ് 24നകം ലഭിക്കണം.  ഫോണ്‍  04931 224194, 220194.

 

date