Skip to main content

തൃത്താല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം. 

 

 

പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന തൃത്താല ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  പ്ലസ് വണ്‍ സയന്‍സ് വിഭാഗത്തിലേക്ക് മെയ് 20 വരെ അപേക്ഷിക്കാം. പട്ടികജാതി-പട്ടികവര്‍ഗകാര്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കും അപേക്ഷിക്കാം. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായിരിക്കണം. പ്രാക്തന ഗോത്ര വിഭാഗത്തില്‍പ്പെടുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വരുമാനം ബാധകമല്ല. പ്രവേശനം   ലഭിക്കുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ഹോസ്റ്റലില്‍ താമസിച്ചു പഠിക്കണം. ഭക്ഷണം, താമസ സൗകര്യം തുടങ്ങി എല്ലാം സര്‍ക്കാര്‍ ആനുകൂല്യത്തോടെ ലഭിക്കും.  ഫോണ്‍ - 9497630410.

date