ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രവേശനം.
ഐ.എച്ച്.ആര്.ഡിയുടെ കീഴിലുള്ള കലൂര്‍ ( എറണാകുളം - 0484 2347132) കപ്രാശ്ശേരി ( ചെങ്ങമനാട്- 0484 2604116) വാഴക്കാട് ( മലപ്പുറം- 0483 2725215) വട്ടംകുളം ( മലപ്പുറം- 0494 2681498) പെരിന്തല്‍മണ്ണ ( മലപ്പുറം- 04933 255086) പുതുപ്പള്ളി( കോട്ടയം- 0481 2 3 51485) പീരുമേട്(ഇടുക്കി -04869 232899) മുട്ടം( തൊടുപുഴ -04862 255755) മല്ലപ്പള്ളി ( പത്തനംതിട്ട- 0469 2680574), മുട്ടട ( തിരുവനന്തപുരം- 0471 2543888) അടൂര്‍ ( 04734 224078) വറഡിയം ( തൃശ്ശൂര്‍- 0487 22 1473) ആലുവ( 04842623573), ചേര്‍ത്തല ( പള്ളിപ്പുറം ആലപ്പുഴ 0478 25528 28) തിരുത്തിയാട് ( കോഴിക്കോട് - 0495 27 21070) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 20 വയസ്സ്. പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 22 വയസ്സ്. അപേക്ഷാഫോറവും വിവരങ്ങളും സ്കൂളില്‍ നിന്ന് നേരിട്ടും www.ihrd.ac.in ലൂടെയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്ട്രേഷന് ഫീസും സഹിതം മേയ് 30ന് വൈകീട്ട് മൂന്നിനകം സ്കൂളില്‍ ലഭിക്കണം. രജിസ്ട്രേഷന് ഫീസ് സ്കൂള്‍ ഓഫീസില്‍ പണമായോ ബന്ധപ്പെട്ട സ്കൂള്‍ പ്രിന്‍സിപ്പല്‍ക്ക് മാറാവുന്ന ഡിഡി ആയോ അടയ്ക്കാവുന്നതാണ്. ഓരോ സ്കൂളിനും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന് നടത്തുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന സ്കൂളിലേക്ക് അപേക്ഷ നല്‍കണം . അപേക്ഷ അയക്കുന്ന കവറിന് പുറത്ത് പതിനൊന്നാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനത്തിനുള്ള അപേക്ഷ 2019 - 20 എന്ന് വ്യക്തമായി എഴുതിയിരിക്കണം. രജിസ്ട്രേഷന് ഫീസായി മണിയോഡര്‍ പോസ്റ്റല്‍ ഓര്‍ഡര്‍ ചെക്ക് മുതലായവ സ്വീകരിക്കുന്നതല്ല.
- Log in to post comments