Skip to main content

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

 

 

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ  പ്ലസ് വണ്‍  കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സയന്‍സ്,  ഹ്യുമാനിറ്റീസ്  വിഷയങ്ങളിലാണ് പ്രവേശനം.  കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുളളവര്‍ക്കാണ് അവസരം.  താമസം, ഭക്ഷണം,യൂണിഫോം, ബുക്ക് ആന്‍ഡ് സ്റ്റേഷനറി,  നൈറ്റ് ഡ്രസ്സ്, ചെരിപ്പ്, കുട, ബാഗ് എന്നിവ സൗജന്യമായിരിക്കും. 50 വിധം സീറ്റുകളിലേക്കാണ് പ്രവേശനം. 35 സീറ്റ് പട്ടികവര്‍ഗക്കാര്‍ക്കും 10 സീറ്റ് പട്ടികജാതിക്കാര്‍ക്കും അഞ്ചു സീറ്റ് ജനറല്‍ വിഭാഗത്തിലുമായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷാഫോം അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസ്,  അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നും  മെയ് 23 വരെ സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് വെയിറ്റേജിന് അര്‍ഹതയുള്ള ഇനങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം  മെയ് 23 ന് വൈകുന്നേരം 5 മണി വരെ അപേക്ഷകള്‍ സ്‌കൂള്‍ ഓഫീസില്‍ സ്വീകരിക്കും .

date