Skip to main content

സൗകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം

 

 

ജില്ലാ എംപ്ലോയ്മെന്റിനു കീഴിലുള്ള ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സൗകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. അധ്യാപകര്‍(ഫിസിക്സ്, കെമിസ്ട്രി, മാത്സ്, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങളിലേതിലെങ്കിലും ബിരുദം/ ബിരുദാനന്തര ബിരുദം, ബി.എഡ്), കായികാദ്ധ്യാപകര്‍(ബി.പി.എഡ്), ടെക്നീഷ്യന്‍ (കാര്‍പെന്റര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ , അലുമിനിയം ഫാബ്രിക്കേഷന്‍ എന്നിവയില്‍ ഐ.ടി.ഐ), സെയില്‍സ് എക്സിക്യുട്ടീവ് (എം.ബി.എ), റിലേഷന്‍ഷിപ്പ് ഓഫീസര്‍ (പ്ലസ് ടു മുതല്‍ ബിരുദം വരെ യോഗ്യതയുള്ള ഡ്രൈവിംഗ് ലൈസന്‍സും ബൈക്കുമുള്ള പുരുഷന്‍മാര്‍) എന്നീ ഒഴിവുകളാണുള്ളത്. 

താല്‍പര്യമുള്ളവര്‍ ബയോഡാറ്റയുടെ മൂന്നു പകര്‍പ്പുകളും ഏതെങ്കിലും ഒരു തിരിച്ചറിയില്‍ രേഖയുടെ പകര്‍പ്പും രജിസ്ട്രേഷന്‍ ഫീസായ 250 രൂപയും സഹിതം മെയ് 18ന് രാവിലെ 10  ന് എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. 

date