കണ്ണൂര്‍ അറിയിപ്പുകള്‍
പി എസ് സി പ്രായോഗിക പരീക്ഷ
കെ എം സി എസ്/ വേരിയസ് ഡവലപ്‌മെന്റ് അതോറിറ്റീസിലെ ഗ്രേഡ് II (എല്‍ഡിവി) ഡയറക്ട് ആന്റ് എന്‍സിഎ (കാറ്റഗറി നമ്പര്‍: 225/16, 143/16 മുതല്‍ 148/16 വരെ) തസ്തികകളിലേക്ക് 2019 മെയ് 17, 18 തീയതികളില്‍ രാവിലെ ആറ് മണിക്ക് കോഴിക്കോട് മാലൂര്‍കുന്ന് സിറ്റി എ ആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ പൊതു പ്രായോഗിക പരീക്ഷ നടത്താന്‍ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) പി എസ് സി തീരുമാനിച്ചു. ഉദ്യോഗാര്‍ഥികള്‍ അവരുടെ അഡ്മിഷന്‍ ടിക്കറ്റ് പി എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത്, ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സ്, ലൈസന്‍സ് സംബന്ധമായ മറ്റ് രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം രാവിലെ ആറ് മണിക്ക് പ്രായോഗിക പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. പരീക്ഷയില്‍ ഹാജരാകാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കുന്നതല്ല.
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്
കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ജൂണ്‍ 11 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
മരം ലേലം
ആലക്കോട് ഗ്രാമ പഞ്ചായത്തിലെ ടി ആര്‍ ഡി എം പരിധിയില്‍ വരുന്ന കാപ്പിമലയിലെ റോഡരികില്‍ നിന്നും മുറിച്ചു മാറ്റിയ പാഴ്മരത്തിന്റെ ലേലം മെയ് 22 ന് 12 മണിക്ക് നടക്കും. അന്നേ ദിവസം രാവിലെ 11.30 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍. 0497 2700357.
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തോട്ടട ഗവ. ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ആന്റ് ടാബ്ലറ്റ് എഞ്ചിനീയറിംഗ് (മൂന്ന് മാസം), സി എന്‍ സി മെഷിനിസ്റ്റ് (രണ്ട് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സിസിടിവി (ഒരു മാസം), അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് (മൂന്ന് മാസം) എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍. ഫോണ്‍. 9745479354
വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേപ്പാത്തോട്, വട്ടിയറ, കക്കറ ക്രഷര്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 16) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറിയ വളപ്പ്, കീഴല്ലൂര്‍, കാനാട്, കാരപേരാവൂര്‍, തെളുപ്പ് എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 16) രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബീച്ച് റോഡ്, ഗവ. ഐസ് പ്ലാന്റ്, ഹാജി റോഡ്, നീരൊഴുക്കുംചാല്‍, താഹ പള്ളി, അബ്ബാസ് പീടിക, വാപ്പൂട്ടി കോര്‍ണര്‍, കക്കാടംചാല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 16) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മണ്ണൂര്‍, മുള്ള്യം, മോച്ചേരി, പെരിയത്തില്‍, ആക്കാംപറമ്പ്, മഞ്ഞളാംപാലം എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 16) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നടുവനാട്, കോട്ടൂറുഞ്ഞാല്‍, കാളാന്തോട്, കോളാരി, തലച്ചങ്ങാട്, മുണ്ടച്ചാല്‍, പാങ്ങളം, മൈത്രി എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 16) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാരച്ചാല്‍, ശാസ്ത്രിപീടിക, കുഞ്ഞിമൊയ്തു പീടിക, പത്താംമൈല്‍, ആനപ്പീടിക എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 16) രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലേരിമുക്ക്, കൊളോളം, റെയില്‍വെ കട്ടിംഗ്, പുതിയാപറമ്പ്, നെച്ചുവയല്‍, പാസിലാല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മെയ് 16) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
പശു വളര്‍ത്തല്‍ പരിശീലനം
ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മെയ് 20, 21, 22 തീയതികളില്‍ പശു വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മെയ് 16 ന് രാവിലെ 10 മണിമുതല്‍ ഫോണ്‍ മുഖാന്തരം പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രം പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 0497 2763473
അധ്യാപക ഒഴിവ്
മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ് (സീനിയര്‍-2), ഗണിതം (സീനിയര്‍-1), പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍-1), ഇക്കണോമിക്‌സ് (ജൂനിയര്‍- 1), സുവോളജി (ജൂനിയര്‍- 1) എന്നീ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം മെയ് 20 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍. 0497 2833030
- Log in to post comments