Post Category
ഐ.എച്ച്.ആര്.ഡി വിവിധ കോഴ്സുകളിലേക്ക് പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി) ആഭിമുഖ്യത്തില്‍ ജൂണ്‍ മുതല്‍ വിവിധ കോഴ്സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍, യോഗ്യത എന്നീ ക്രമത്തില്‍ - പി.ജി.ഡി.സി.എ, പി.ജി.ഡി.എ.ഇ - ഡിഗ്രി പാസ്, ഡി.സി.എ - പ്ലസ് ടു പാസ്, ഡി.ഡി.റ്റി.ഒ.എ, സി.സി.എല്‍.ഐ.എസ് - എസ്.എസ്.എല്‍.സി പാസ്സ്. അപേക്ഷാ ഫോറും വിശദ വിവരങ്ങളും എന്ന www.ihrd.ac.in വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ രജിസ്ട്രേഷന് ഫീസായ 150 രൂപ (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ജൂണ്‍ 22 ന് നാല് മണിക്കകം അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം. ഫോണ്‍ : 0471 2322985.
date
- Log in to post comments