Skip to main content

ജവഹര്‍ നവോദയയില്‍ ഓണ്‍ലൈന്‍ അപേക്ഷ

 പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ 11-ാം ക്ലാസില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനുള്ള അപേക്ഷ                    www.navodaya.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങി.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ജൂണ്‍ 10. അപേക്ഷകര്‍ കേരള സംസ്ഥാനത്തിലെ ഗവണ്‍മെന്റ്, ഗവണ്‍മെന്റ് അംഗീകൃത വിദ്യാലയത്തില്‍ നിന്നും 2018-19 അധ്യയന വര്‍ഷത്തില്‍ 10 ക്ലാസ് പാസായവരും, 01.06.2001  31.05.2005 നും ഇടയില്‍ ജനിച്ചവരുമായിരിക്കണം.  മറ്റ് വിശദ വിവരങ്ങള്‍ക്ക് www.navodaya.gov.in എന്ന വെബ്‌സൈറ്റിലോ 0467 2234057 എന്ന ഫോണിലോ ബന്ധപ്പെടുക.

 

date