Skip to main content

​​​​​​​ട്യൂഷന്‍ അധ്യാപകരെ നിയമിക്കുന്നു

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള കാറഡുക്ക, ദേലമ്പാടി പ്രീമെടിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് ഒന്‍പത് ട്യൂഷന്‍ അധ്യാപകരെ വീതം ഹോണറ്റേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു. ഒരു ഹോസ്റ്റലില്‍ യു.പി.തലത്തില്‍ മൂന്നും ഹൈസ്‌കൂള്‍ തലത്തില്‍ ആറ് പേരെയുമാണ് നിയമിക്കുന്നത്.  തൊഴില്‍രഹിതരായ ബിരുദ-ബിരുദാനന്തര ബിരുദദാരികള്‍, ടി.ടി.സി യോഗ്യതയുളളവര്‍, പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.  ബി.എഡ് യോഗ്യത ഉളളവര്‍ക്കും പരിസരവാസികള്‍ക്കും മുന്‍ഗണന നല്‍കും.  

ഹൈസ്‌കൂള്‍ തലത്തില്‍ കണക്ക്, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സ്റ്റഡീസ് വിഷയങ്ങള്‍ക്കാണ് ട്യൂഷന്‍ നല്‍കേണ്ടത്.  ഹൈസ്‌കൂള്‍ ക്ലാസില്‍ ട്യൂഷന്‍ അധ്യാപകര്‍ക്ക് 4000 രൂപയും യു.പി തലത്തില്‍ 3000 രൂപയും പ്രതിമാസ ഹോണറ്റോറിയം ലഭിക്കും.  രാവിലെയോ വൈകുന്നേരമോ ആയി മാസത്തില്‍ 20 മണിക്കൂറാണ് ക്ലാസെടുക്കേണ്ടത്. താല്‍പര്യമുളളവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഈ മാസം 23 നകം കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.  ഫോണ്‍- 9061069923.

 

date