55 ഒഴിവുകളിലേക്ക് അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 17 ന് രാവിലെ 10.30 ന് ജില്ലയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വനിത ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായി 55 ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.അധ്യാപിക,ഫാക്കല്‍റ്റി,കോഡിനേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.ബിരുദമുള്ള 20 നും 40 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അധ്യാപിക,കോഡിനേറ്റര്‍ എന്നീ തസ്തികളിലെ അഭിമുഖത്തിന് ഹാജരാകാം .ബിരുദാനന്തരബിരുദമുള്ള 22 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് ഫാക്കല്‍റ്റി തസ്തികയ്ക്കും ഹാജരാകാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുളളവര്‍ക്ക് മാത്രമേ കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാന്‍ സാധിക്കു. രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം 250 രൂപ ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ നടത്തി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ നമ്പര്‍:9207155700/04994297470
- Log in to post comments