Skip to main content

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍  ബിരുദാനന്തര ബിരുദ പ്രവേശനം

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ എം.ജി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മല്ലപ്പള്ളി, പീരുമേട്, പുതുപ്പള്ളി, തൊടുപുഴ  എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റായ www.ihrd.ac.in ലഭ്യമാണ്. അപേക്ഷ ഫോറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ ഫീസായി മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം  ബന്ധപ്പെട്ട കോളേജുകളില്‍ സമര്‍പ്പിക്കണം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതാത് കോളേജുകളില്‍ നിന്നും ലഭിക്കും.

 

date