Post Category
ഓണ്‍ലൈന്‍ സെമിനാര്‍
സാമൂഹ്യനീതി ഡയറക്‌ട്രേറ്റ് തിരുവനന്തപുരം നിഷിന്റെ സഹകരണത്തോടെ സംസഥാനതലത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സെമിനാര്‍ നാളെ (18 ) രാവിലെ 10.30 മുതല്‍ ഒരു മണി വരെ ജില്ലാശിശുസംരക്ഷണ യൂണിറ്റില്‍ നടത്തും.
'കോക്ലിയര്‍ഇംപ്ലാന്റിന് ശേഷമുള്ള സംസാര - ഭാഷവികസനം: അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍'' എന്ന വിഷയത്തില്‍ ആണ് സെമിനാര്‍. സെമിനാറില്‍ പങ്കെടുക്കുന്നതിന് കാസര്‍കോട് കളക്ടറേറ്റിലെ ഡി ബ്ലോക്ക് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256990.
date
- Log in to post comments