Skip to main content

അദ്ധ്യാപക നിയമനം

 

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാത്‌സ്, മാസ് കമ്മ്യൂണിക്കേഷന്‍ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച മേയ് 28 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കും. മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 2 നും നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍. 04936 204569, 9446334625.  

date