Post Category
ഐ.എച്ച്.ആര്‍.ഡിയില്‍ ബിരുദ കോഴ്‌സുകള്‍
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ അയിലൂരിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിരുദകോഴ്‌സുകളിലേക്ക് കോളേജ് ക്വാട്ടയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ബി.കോം കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2019ല്‍ കാപ് രജിസ്‌ട്രേഷന്‍ നടത്തിയ പ്രിന്റൗട്ടും സര്‍ട്ടിഫിക്കറ്റുകളും സഹിതം കോളേജില്‍ നേരിട്ട് എത്തിച്ചേരണം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ ഏഴു വരെ സ്വീകരിക്കും. ഫോണ്‍0492 3241766.
date
- Log in to post comments