Skip to main content

ഡെങ്കിപ്പനി ദിനാചരണം നടത്തി

 

         ദേശീയ ഡെങ്കിപ്പനി നിയന്ത്രണ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ   വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, കണ്‍സോര്‍ഷ്യം ഓഫ് റെസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ബോധവല്‍ക്കരണ സെമിനാര്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു. 

 

         കോട്ടയം ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ആര്‍. രാജന്‍ വിഷയാവതരണം നടത്തി. ജില്ലാ  മലേറിയ ഓഫീസര്‍ ബി.എസ്.  അനില്‍കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍, എന്റമോളജിസ്റ്റ് ഗീതാകുമാരി, കണ്‍സോര്‍ഷ്യം ഭാരവാഹികളായ അഡ്വ.ബോബി മാണി, ജോണ്‍ മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു. 

date