Skip to main content

ജില്ലയിലെ ആറ് ബൂത്തുകളില്‍ 19 ന്‌റീപോളിംഗ്

 

കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് റദ്ദാക്കിയ ജില്ലയിലെ ആറ് ബൂത്തുകളില്‍ മെയ് 19 ന് റീപോളിംഗ് നടത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. 

കണ്ണൂര്‍ ലോക്സഭാ മണ്ഡലം പരിധിയില്‍ വരുന്ന തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 166), ധര്‍മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യുപി സ്‌കൂള്‍, വടക്കുഭാഗം (ബൂത്ത് നമ്പര്‍ 52), കുന്നിരിക്ക യുപി സ്‌കൂള്‍, തെക്കുഭാഗം (ബൂത്ത് നമ്പര്‍ 53) എന്നിവിടങ്ങളിലും കാസര്‍ക്കോട് ലോക്സഭാ മണ്ഡലം പരിധിയില്‍ വരുന്ന കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 19), പുതിയങ്ങാടി ജുമായത്ത് ഹൈസ്‌കൂള്‍- വടക്കു ഭാഗം (ബൂത്ത് നമ്പര്‍ 69), പുതിയങ്ങാടി ജുമായത്ത് ഹൈസ്‌കൂള്‍- തെക്കു ഭാഗം (ബൂത്ത് നമ്പര്‍ 70) എന്നിവിടങ്ങളി ലുമാണ് റീപോളിംഗ്. 

രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. ഈ ബൂത്തുകളിലെ മുഴുവന്‍ വോട്ടര്‍മാരും വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

 

date