Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഫോട്ടോ ജേര്‍ണലിസം കോഴ്‌സ്

കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് പ്രവേശനത്തിനുള്ള ഇന്റര്‍വ്യു മെയ് 28ന് നടത്തും. അപേക്ഷകര്‍ അന്നേദിവസം രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കാക്കനാട്ടുള്ള കേരള മീഡിയ അക്കാദമി ക്യാമ്പസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ www.keralamediaacademy.org ല്‍ ലഭ്യമാണ്. ഫോണ്‍: 0484 2422275, 2422068. 

                                                                                     

വോട്ടെണ്ണല്‍: പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി

ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കായി മെയ് 23 ന് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്‍ടെക് കോളേജിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തും. റൂട്ട്, ബ്രാക്കറ്റില്‍ സമയം എന്നീ ക്രമത്തില്‍: പയ്യന്നൂര്‍-തളിപ്പറമ്പ് വഴി (രാവിലെ 4.15), പയ്യന്നൂര്‍-പഴയങ്ങാടി (രാവിലെ 4.15), ഇരിട്ടി-മട്ടന്നൂര്‍ (രാവിലെ 4.00), കൂത്തുപറമ്പ്-മമ്പറം (രാവിലെ 4.45), തലശ്ശേരി- എന്‍എച്ച് വഴി (രാവിലെ 4.45). 

 

സമഗ്രശിക്ഷാ കേരളയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസിലും ജില്ലാ പ്രോജക്ട് ഓഫീസുകളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ട്രെയിനര്‍ (ബ്ലോക്ക്തലം) തസ്തികകളിലേക്കാണ് നിയമനം. യോഗ്യതകളെ സംബന്ധിച്ച വിശദാംശവും അപേക്ഷയുടെ മാതൃകയും www.ssakerala.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

നിലവില്‍ സമഗ്രശിക്ഷാ കേരളയില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് പ്രോജക്ടില്‍ തുടരണമെങ്കില്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും സേവന കാലാവധി ഉള്ളവര്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. അപേക്ഷകള്‍ മെയ് 31 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സമഗ്രശിക്ഷ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം. ബ്ലോക്ക് പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍/ട്രെയിനര്‍ തസ്തികയിലേക്കുള്ള അപേക്ഷകളും നിയമനം ആഗ്രഹിക്കുന്ന ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്ക് മെയ് 31 ന് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്. ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍/ട്രെയിനര്‍ തസ്തികയില്‍ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷകള്‍ അയയ്ക്കാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്ക് പ്രത്യേകമായി അപേക്ഷ സമര്‍പ്പിക്കണം. 

കെഎസ്ആര്‍ പാര്‍ട്ട് 1 ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റും മാതൃവകുപ്പിന്റെ (ആദ്യത്തെ മൂന്ന് തസ്തികകള്‍ക്ക് ഡയറക്ടറുടെയും 4,5 തസ്തികകള്‍ക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെയും- എയ്ഡഡ് സ്‌കൂളാണെങ്കില്‍ മാനേജരുടെ) നിരാക്ഷേപപത്രവും സഹിതം അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സമഗ്രശിക്ഷാ കേരള(എസ് എസ് കെ) , എസ് എസ് എഭവന്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം- 695033 എന്ന  വിലാസത്തിലും ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍/ട്രെയിനര്‍ തസ്തികയിലേക്കുള്ള അപേക്ഷകള്‍ മെയ് 31 ന് മുമ്പ് അതത് ജില്ലാ പ്രോജക്ട് ഓഫീസിലും ലഭിക്കേണ്ടതാണ്. ഫോണ്‍. 0497 2707993 

 

ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐഎച്ച്ആര്‍ഡി) കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 വര്‍ഷത്തെ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടുവം (0460 2206050), ചീമേനി (0467 2257541), കൂത്തുപറമ്പ് (0490 2362123), പയ്യന്നൂര്‍ (0497 2877600), മഞ്ചേശ്വരം (04998 215615), മാനന്തവാടി (04935 245484), ഇരിട്ടി (0490 2423044), പിണറായി (0490 2384480), മടിക്കൈ (നീലേശ്വരം, 0467 2240911) കോളേജുകളിലേക്കാണ് പ്രവേശനം. 

അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭിക്കും.  രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ 350 രൂപയുടെ ഡിഡി സഹിതം (എസ്‌സി-എസ്ടി വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ ലഭിക്കും. ഫോണ്‍. 0471 2322985, 0471 2322501.

 

ലെവല്‍ക്രോസ് അടച്ചിടും

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എടക്കാട്- കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയില്‍ താഴെചൊവ്വ റോഡിനും ആയിക്കരയ്ക്കും ഇടയിലുള്ള 240-ാം നമ്പര്‍ ലെവല്‍ ക്രോസ് നാളെ (മെയ് 18) രാവിലെ എട്ട് മണിമുതല്‍ മെയ് 19 ന് വൈകിട്ട് ആറ് മണിവരെ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

 

അധ്യാപക നിയമനം

പെരിങ്ങോം ഗവ. കോളേജില്‍ വിവിധ വിഷയങ്ങളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മെയ് 29 നും ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേണലിസം വിഷയങ്ങള്‍ക്ക് മെയ് 30 നുമാണ് അഭിമുഖം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍-കോഴിക്കോട് പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതത് ദിവസം രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.   ഇ-മെയില്‍ govtcollegepnr@gmail.com ഫോണ്‍. 04985 237340 

 

വൈദ്യുതി മുടങ്ങും 

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സിറാമിക്, കെഎപി ക്യാമ്പ്, ബക്കളം, പുന്നക്കുളങ്ങര, ആലിങ്കീല്‍ കുളം, പൂതപ്പാറ, ധര്‍മ്മശാല പെട്രോള്‍ പമ്പ്, പീലേരി, നെല്ലിയോട്ട് കാവ്, മയിലാട്, കാനൂല്‍ ഭാഗങ്ങളില്‍ നാളെ(മെയ് 18) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മോച്ചേരി, പെരിയത്തില്‍, മഞ്ഞളാംപാലം, കൂരന്‍മുക്ക്, കക്കയം, വട്ടക്കയം, കല്ലേരിക്കല്‍, കട്ടയംകണ്ടം ഭാഗങ്ങളില്‍ നാളെ(മെയ് 18) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹോളി ക്രോപ്സ്, ഡ്രീം വില്ല, സൂര്യനഗര്‍, ചിറക്ക് താഴെ, കെവിആര്‍ ഡ്രീംസ്, സിഗ്‌നേച്ചര്‍ ഹോണ്ട, കാഞ്ഞങ്ങാട് പള്ളി, ഇറാം മോട്ടോര്‍സ്, കുറ്റിക്കകം വായനശാല, വിജയ ടിമ്പര്‍, നടാല്‍ കള്ള് ഷാപ്പ്, ദേവകി ടിമ്പര്‍, കൈരളി ഫൈബര്‍, നാറാണത്ത് പാലം, ബാത്തമുക്ക്, മുനമ്പ്, സലഫി പള്ളി, ഏഴര, താഴെ മണ്ഡപം, കുറുമ്പച്ചംകോട്ട എന്നീ ഭാഗങ്ങളില്‍ നാളെ(മെയ് 18) രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ, എടാട്ട്, പയ്യന്നൂര്‍ കോളേജ് സ്റ്റോപ്പ്, മല്ലര്‍ വെളിച്ചെണ്ണ മില്‍, എടാട്ട് സീക്ക്, എടാട്ട് നാഷണല്‍ ഹൈവേ പരിസരം  എന്നീ ഭാഗങ്ങളില്‍ നാളെ(മെയ് 18) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അടുത്തില, കീയച്ചാല്‍, ചെവിടിച്ചാല്‍, രാമപുരം, വയലപ്ര എന്നീ ഭാഗങ്ങളില്‍ നാളെ(മെയ് 18) രാവിലെ 9.30 മുതല്‍  അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയടത്ത് ചിറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(മെയ് 18) രാവിലെ ഒമ്പത് മുതല്‍ 5.30 മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താളിച്ചാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(മെയ് 18) രാവിലെ ഒമ്പത് മുതല്‍ 5.30 മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാവുംഭാഗം, മൈത്രി, ഇടത്തിലമ്പലം, മണ്ണയാട്, നഴ്‌സിംഗ് കോളേജ്, ഇല്ലിക്കുന്ന്, ചിറക്കല്‍ കാവ്, ബാലം, ഗുംട്ടി എന്നീ ഭാഗങ്ങളില്‍ നാളെ(മെയ് 18) രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സദ്ദാംറോഡ്, കാലിക്കല്‍, ചടയന്‍ കോളനി, പ്രതിഭ, കോഴിബസാര്‍, സുല്‍ത്താന്‍ കനാല്‍, സൈദാര്‍ പള്ളി റോഡ് എന്നീ ഭാഗങ്ങളില്‍ നാളെ(മെയ് 18) രാവിലെ ഏഴ് മണി മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കുന്ന് കോട്ടമ്മാര്‍കണ്ടി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ
(മെയ് 18) രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് വനിത ഹോസ്റ്റല്‍ സി ബ്ലോക്കില്‍ വാഷിംഗ് ഏരിയയില്‍ നിലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനും അലൂമിനിയം റൂഫിംഗ് ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 30ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 0497 2780226, 0497 27802.

date