തൊഴിലവസരങ്ങളുമായി എംപ്ലോയബിലിറ്റി സെന്റര്‍
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് 25 ന് രാവിലെ 10.30 മണിയ്ക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ചുവടെ ചേര്‍ക്കുന്ന ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിസിനസ്സ് അസോസിയേറ്റ് മാനേജര്‍ യോഗ്യത : ബിരുദം, ലൈഫ് പ്ലാനര്‍ യോഗ്യത : പ്ലസ് ടു (ഉയര്‍ന്ന പ്രായപരിധി 60 വയസ്സ്), മെഡിക്കല്‍ കോഡര്‍ യോഗ്യത ലൈഫ് സയന്‍സ് ബിരുദം (പ്രായപരിധി 37 വയസ്സ്), ആന്‍ഡ്രോയ്ഡ് ഡവലപ്പര്‍, മാര്‍ക്കറ്റിംങ്ങ് എക്സിക്യൂട്ടീവ്, യു.ഐ.ഡിസൈനര്‍ യോഗ്യത : ബിരുദം, (പ്രായപരിധി 30 വയസ്സ്), എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് ഓണ്‍ലൈനായി www.employabilitycentre.org എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം 25 ന് രാവിലെ 10.30ന് സെന്ററില്‍ ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370178.
ഭൂമി ലേലം
ബേപ്പൂര്‍ ദേശത്ത് റി.സ. 77 ല്‍പ്പെട്ട 5.36 സെന്റ് ഭൂമിയും കുഴിക്കൂറും മെയ് 27 ന് രാവിലെ 11 മണിക്ക് ബേപ്പൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
![]()
- Log in to post comments