ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷിക്കാം
സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍, ജില്ലാപ്രൊജക്ട് കോഡിനേറ്റര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റര്‍, ട്രെയിനര്‍ (ബ്ലോക്ക്തലം) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷിക്കാം.
യോഗ്യതയുടെ വിശദാംശം, അപേക്ഷാ മാതൃക എന്നിവ സമഗ്ര ശിക്ഷാ കേരളയുടെ (www.ssakerala.in)ല്‍ ലഭിക്കും. നിലവില്‍ സമഗ്ര ശിക്ഷാ കേരളയില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ പ്രൊജക്ടില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കുന്ന അധ്യാപകര്‍ക്ക് (ഗവണ്മെന്റ് ആന്‍ഡ് എയ്ഡഡ്) സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ഉണ്ടായിരിക്കണം. യോഗ്യരായവരുടെ അപേക്ഷകള്‍ മെയ്31 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് സമഗ്രശിക്ഷാ കേരള സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.
ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റര്‍ ട്രെയിനര്‍ തസ്തികയിലേക്കുളള അപേക്ഷകള്‍ നിയമനം ആഗ്രഹിക്കുന്ന ജില്ലാ പ്രൊജക്ട് ഓഫീസുകളിലേക്ക് മെയ്31 ന് മുമ്പ് ലഭിച്ചിരിക്കണം. ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ / ട്രെയിനര്‍ തസ്തികയില്‍ ഒന്നിലധികം ജില്ലകളിലേയ്ക്ക് അപേക്ഷകള്‍ അയക്കുന്ന അധ്യാപകര്‍ ബന്ധപ്പെട്ട ജില്ലാ പ്രൊജക്ട് ഓഫീസുകളിലേക്ക് പ്രത്യേകമായി അപേക്ഷ സമര്‍പ്പിക്കണം.
കെ.എസ്.ആര് പാര്‍ട്ട് 1 ലെ ചട്ടം 144 പ്രകാരമുളള സ്റ്റേറ്റ്മെന്റും മാതൃവകുപ്പിന്റെ (സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍, ജില്ലാപ്രൊജക്ട് കോഡിനേറ്റര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, എന്നീ തസ്തികകള്‍ക്ക് വിദ്യാഭ്യാസ ഡയറക്ടറുടെയും ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റര്‍, ട്രെയിനര്‍ (ബ്ലോക്ക്തലം)തസ്തികകള്‍ക്ക് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെയും-എയ്ഡഡ് സ്കൂളാണെങ്കില്‍ മാനേജരുടെയും) നിരാക്ഷേപ പത്രവും സഹിതം അപേക്ഷ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ , സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) എസ്.എസ്.എ ഭവന്, നന്ദാവനം, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം 695 033 എന്ന വിലാസത്തിലും ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റര്‍/ ട്രെയ്നര്‍ തസ്തികയിലേക്കുളള അപേക്ഷകള്‍ മെയ്31 ന് മുന്‍പായി അതാത് ജില്ലാ പ്രൊജക്ട് ഓഫീസിലും ലഭിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ സമഗ്ര ശിക്ഷാ കേരളയുടെ www.ssakerala.in ല്‍ ലഭിക്കും.
- Log in to post comments