Skip to main content

യൂത്ത് കേരള എക്‌സ്പ്രസ് റിയാലിറ്റി ഷോ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബര്‍ 15

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് ക്ലബ്ബുകളുടെ ശാക്തീകരണം ലക്ഷ്യമാക്കി വിവിധ മേഖലകളില്‍ ക്ലബ്ബുകള്‍/കോളേജ് യൂണിയനുകള്‍ നടത്തുന്ന ഇടപെടലുകള്‍ കണ്ടെത്തി പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന യൂത്ത് കേരള എക്‌സ്പ്രസ് റിയാലിറ്റിഷോയിലേക്ക് 15 വരെ രജിസ്റ്റര്‍ ചെയ്യാം.

പരിസ്ഥിതി പ്രവര്‍ത്തനം, വനിതാ ശാക്തീകരണം, സാമൂഹിക സേവനവും ബോധവല്‍ക്കരണവും, സാംസ്‌കാരികം, സ്‌പോര്‍ട്‌സ് എന്നീ വിഭാഗങ്ങളില്‍ ക്ലബ്ബുകള്‍/കോളേജ് യൂണിയനുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തപ്പെടുന്നത്. ഈ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ വൈബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യാനുള്ള അവസാന തീയതി 2017 നവംബര്‍ 15 ആയി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് : www.ksywb.kerala.gov.in ഹെല്‍പ് ലൈന്‍ നമ്പര്‍ - 0471-2733139, 2733602

പി.എന്‍.എക്‌സ്.4675/17
 

date