Skip to main content

അപേക്ഷ ക്ഷണിച്ചു

ഈസ്റ്റ്ഹില്ലിലെ കേരള സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട്  പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്ലസ് ടു കഴിഞ്ഞവരും അടുത്ത വര്‍ഷത്തെ എഞ്ചിനീയറിംഗ്/നീറ്റ്  എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറെടുക്കുന്നവരുമായ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കോച്ചിംഗ് ക്ലാസുകള്‍ ആരംഭിക്കുന്നു. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ക്ലാസ്സുണ്ടായിരിക്കും. 

  താല്‍പര്യമുള്ളവര്‍ ഫോണ്‍ നമ്പര്‍, വിലാസം എന്നിവ അടങ്ങിയ അപേക്ഷകള്‍, മൂന്ന് വര്‍ഷത്തിനകമുളള ജാതി,വരുമാനം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, എസ്.എസ്.എല്‍.സി, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെ  കോപ്പിയും സഹിതം പ്രിന്‍സിപ്പാള്‍, പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനു സമീപം,  ഈസ്റ്റ് ഹില്‍, കോഴിക്കോട് -5 എന്ന വിലാസത്തില്‍ ജൂണ്‍ 10 നകം  അപേക്ഷിക്കണം.  ഫോണ്‍ - 0495 2381624

date