Post Category
വോട്ടെണ്ണല്‍; 900 ജീവനക്കാരെ നിയോഗിച്ചു
വോട്ടെണ്ണല്‍ ജോലികള്‍ക്കായി 900 ജീവനക്കാരെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. 141 കൗണ്ടിംങ് സൂപ്പര്‍വൈസര്‍, 138 കൗണ്ടിംങ് അസിസ്റ്റന്‍ഡ്, 139 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നിയമിച്ചത്.ഇവരെ കൂടാതെ ഏഴ് നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള ഉപവരണാധികാരികളെയും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് നിയോഗിച്ച ആറ് ഉപവരണാധികാരികളെയും ജില്ലാ വരാണാധികാരിയെയും വോട്ടെണ്ണല്‍ പ്രക്രിയയില്‍ സഹായിക്കുന്നതിനുള്ള ജീവനക്കാരെയും നിയോഗിച്ചു.സാങ്കേതിക സഹായം നല്‍കുന്നതിന് ഒരുകൂട്ടം ടെക്‌നിക്കല്‍ ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് ഫലം തല്‍സമയം ദൃശ്യ-ശ്രവ്യ പത്ര മാധ്യമങ്ങളിലേക്ക് എത്തിക്കുന്നതിന് പി ആര്‍ ഡി യുടെ നേതൃത്വത്തിലുള്ള മീഡിയ സെന്ററും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
date
- Log in to post comments