Skip to main content

ട്യൂട്ടര്‍ നിയമനം

 

 

 പീരുമേട്ടില്‍ പട്ടികജാതി വികസന വകുപ്പിന്റെ ആണ്‍കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ക്കു ട്യൂഷന്‍ നല്‍കുന്നതിനായി വനിതാ ട്യൂട്ടര്‍മാരെ  നിയമിക്കും. യുപി വിഭാഗത്തില്‍ മൂന്നും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആറും ഒഴിവുകളാണുള്ളത്. യുപി വിഭാഗത്തില്‍ പ്രതിമാസം 3000 രൂപ വീതവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 4000 രൂപയുമാണു പ്രതിഫലം. കണക്ക്, ഇംഗ്‌ളീഷ്, ഹിന്ദി, സോഷ്യല്‍ സ്റ്റഡീസ്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ട്യൂഷന്‍ നല്‍കേണ്ടത്. അതതു വിഷയങ്ങളില്‍ ബിരുദവും ബി എഡും ഉണ്ടായിരിക്കണം. യുപി വിഭാഗത്തില്‍ ബിരുദമോ ടിടി ഐ അല്ലെങ്കില്‍ ടിടിസിയോ പാസായാല്‍ മതി. അപേക്ഷകര്‍ ഹോസ്റ്റലിനു സമീപ മേഖലകളില്‍ താമസക്കാരായ വനിതകള്‍ ആയിരിക്കണം. അപേക്ഷ മേയ് 25 നു മുമ്പ് പീരുമേട് പട്ടികജാതി വികസന ഓഫീസര്‍ക്കു സമര്‍പ്പിക്കണം. ഫോണ്‍: 9544492169

date