ഭക്ഷ്യ സുരക്ഷാ വാരാചരണം: വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്‌സരം മേയ് 29ന്
ലോക ഭക്ഷ്യസുരക്ഷാ വാരാചരണത്തോടനുബന്ധിച്ചു വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്‌സരം മേയ് 29 ന് പൈനാവ് കളക്‌ടേറ്റിലെ ജില്ലാ മെഡിക്കല്‍ ഓഫീസ് ഹാളില്‍ രാവിലെ പത്തിനു നടത്തും. മത്‌സര വിജയികള്‍ക്ക് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജില്ലാതലം ഒന്നാംസമ്മാനം 5000 രൂപ, രണ്ടാംസമ്മാനം 2000 രൂപ, മൂന്നാംസമ്മാനം 1500 രൂപ എന്നിങ്ങനെയും സംസ്ഥാനതലത്തില്‍ ഇത് യഥാക്രമം 25000, 20000, 15000 എന്നിങ്ങനെയുമാണ്.
പ്ലസ് വണ്‍, പ്ലസ് ടു, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പഠിക്കുന്ന മേയ് ഒന്നിന് 23വയസ് പൂര്‍ത്തിയാകാത്തവര്‍ക്കു പങ്കെടുക്കാം. അപേക്ഷകള്‍ ഇമെയിലില്‍ അയയ്ക്കണം. വിലാസം: wfooddayidukki@gmail.com. രണ്ടുപേര്‍ അടങ്ങുന്ന ടീം ആയിട്ടാണ് മത്‌സരം. അപേക്ഷകര്‍ പ്രിന്‍സിപ്പല്‍, ഡീന്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. സ്വതന്ത്രരായി പങ്കെടുക്കുന്നവര്‍ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലേതെങ്കിലും ഹാജരാക്കണം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വേണം. രജിസ്‌ട്രേഷന്‍ രാവിലെ 9 ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7593873302.
- Log in to post comments