Skip to main content

നേതൃത്വ പരിശീലന പരിപാടി

 

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രാഥമിക വായ്പാ സംഘങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി, ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കായി 28ന് വാടയ്ക്കല്‍ അക്ഷരനഗരിയിലെ കിംമ്പ് ക്യാമ്പസില്‍ നേതൃത്വ പരിശീലനപരിപാടി നടത്തും. ആദായ നികുതിയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് സഹകരണ പരിശീലകനായ കെ.വി. രാധാകൃഷ്ണനും സ്ട്രസ് മാനേജ്‌മെന്റിനെ അടിസ്ഥാനമാക്കി ഡോ. എലിസബത്ത് ഡൊമിനിക്കും ക്ലാസെടുക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 27ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 9447729772,9497221291,9037323239.

        (പിഎന്‍പി 1199/19) 

date