Skip to main content

സ്വയംതൊഴില്‍ ശില്പശാല നാലിന് 

എംപ്ലോയ്‌മെന്റ് വകുപ്പു മുഖേന നടത്തുന്ന കെസ്‌റു, ജോബ് ക്ലബ്ബ്, ശരണ്യ, കൈവല്യ സ്വയം തൊഴില്‍ പദ്ധതികളെ കുറിച്ചുള്ള ഏകദിന ശില്പശാല നാലിന് രാവിലെ 10.30 ന് തിരുവനന്തപുരം പുളിമൂട് പി & റ്റി ഹൗസില്‍ സംഘടിപ്പിക്കും.

തിരുവനന്തപുരം ജില്ലാ എംപ്ലായ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും.

പി.എന്‍.എക്‌സ്.4678/17
 

date