Post Category
പാര്‍ട്ടി- സംഘടനാ ഓഫീസുകള്‍ നിരീക്ഷണത്തില്‍
പ്രധാന പാര്‍ട്ടി ഓഫീസുകള്‍, രാഷ്ട്രീയ, തൊഴിലാളി, സര്‍വീസ് സംഘടന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കണക്കിലെടുത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും സുരക്ഷയൊരുക്കിയിട്ടുണ്ട്. അക്രമ സംഭവങ്ങളുണ്ടാകുന്ന സ്ഥലത്ത് ഉടന്‍ എത്തിച്ചേരാവുന്ന രീതിയില്‍ പോലീസ് ആസ്ഥാനത്ത് ടിയര്‍ഗ്യാസ് ടീമും സജ്ജമാണ്. വോട്ടെണ്ണലിനുശേഷം വിജയിച്ച പാര്‍ട്ടികള്‍ നടത്തുന്ന പ്രകടന ജാഥകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ പോലീസ് സേന വിന്യസിക്കും. ആഹ്ലാദപ്രകടനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്.
date
- Log in to post comments