Post Category
മഴക്കാല പൂര്‍വ്വ പരിശോധന : 84 സ്‌കൂള്‍ ബസുകള്‍ക്ക് സുരക്ഷാ സ്റ്റിക്കര്‍
ജില്ലയില്‍ സ്‌കൂള്‍ ബസുകളുടെ മഴക്കാല പൂര്‍വ്വ പരിശോധനയില്‍ 84 സ്‌കൂള്‍ ബസുകള്‍ക്ക് സുരക്ഷാ സ്റ്റിക്കര്‍ പതിച്ചു നല്‍കി. മഴക്കാല പൂര്‍വ്വ പരിശോധനയുടെ ആദ്യദിനം 114 സ്‌കൂള്‍ ബസുകളാണ് പരിശോധിച്ചത്. വാഹനങ്ങളുടെ ടയര്‍, ഹെഡ്‌ലൈറ്റ്, ബ്രേക്ക് സിസ്റ്റം, വൈപ്പര്‍, സ്പീഡ് ഗവര്‍ണര്‍, ഡ്രൈവര്‍മാരുടെ പ്രവര്‍ത്തി പരിചയം എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മെയ് 25 ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തും. ആര്‍.ടി.ഒ ടി.സി വിനേഷ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.ശിവകുമാര്‍, ജോയിന്റ് ആര്‍.ടി.ഒ കെ.കെ രാജീവ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
date
- Log in to post comments