Skip to main content

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു: പരാതികള്‍ 24 നകം സമര്‍പ്പിക്കണം

 

പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആരോഗ്യം, ഭാരതീയ ചികിത്സ, ഹോമിയോ, എംപ്ലോയീസ്, സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്, മൃഗസംരക്ഷണം, നീതിന്യായം, പി.എസ്.സി എന്നിവ ഒഴികെയുള്ള വകുപ്പുകളില്‍ 2019 ജനുവരി 31 വരെ സര്‍വീസില്‍ പ്രവേശിച്ചിട്ടുള്ള ജീവനക്കാരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കലക്ടറേറ്റിലും ജില്ലാതല ഓഫീസുകളിലും ലിസ്റ്റ് ലഭ്യമാണ്. പരാതികളുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം മെയ് 24നകം കലക്ടറേറ്റില്‍ സമര്‍പ്പിക്കണം.

date