അധ്യാപക ഒഴിവ്
തൃത്താല ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദ്ി, അറബിക്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ജേര്‍ണലിസം വിഷയങ്ങളിലാണ് ഒഴിവുകള്‍. യു.ജി.സി യോഗ്യത ഉള്ളവരും കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. നാളെ(മെയ് 24) അറബിക് (രാവിലെ 11), പൊളിറ്റിക്കല്‍ സയന്‍സ്(ഉച്ചയ്ക്ക് 12), സ്റ്റാറ്റിസ്റ്റ്ിക്‌സ്( ഉച്ചയ്ക്ക് 2 മണി) എന്നീ വിഷയങ്ങള്‍ക്കും മെയ് 27ന് കംപ്യൂട്ടര്‍ സയന്‍സ് (രാവിലെ 10), ജേര്‍ണലിസം(രാവിലെ 11.30), ഹിന്ദ്ി(ഉച്ചയ്ക്ക 2 മണി) എന്നീ വിഷയങ്ങള്‍ക്കുമായിരിക്കും അഭിമുഖം. ഫോണ്‍- 0466 2270335, 2270353.
- Log in to post comments