Skip to main content

കഥാരചന ക്യാമ്പ്

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തൃശൂർ വെളിയന്നൂരിലുള്ള കുട്ടികളുടെ ലൈബ്രറിയിൽ 15 വയസ്സിനു താഴെയുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി സംഘടിപ്പിച്ച കഥാരചന ക്യാമ്പ് കഥാകൃത്ത് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ജില്ലാ സെക്രട്ടറി കെ എൻ ഹരി അദ്ധ്യക്ഷത വഹിച്ചു. സി ആർ ദാസ്, കൃഷ്ണപ്രിയ എന്നിവർ ക്യാമ്പിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഖാദർ പട്ടേപ്പാടം സ്വാഗതവും ജില്ല ലൈബ്രറി ഓഫീസർ ഷൈലജ രാജേന്ദ്രൻ നന്ദിയും പറഞ്ഞു. മെയ് 29 ന് ബാലകൃഷ്ണൻ അഞ്ചത്ത,് പി കെ ഭരതൻ എന്നിവർ പങ്കെടുക്കും. വൈകീട്ട് 3 ന് നടക്കുന്ന സമാപന യോഗം കേരള സ്റ്റേറ്റ് എക്‌സി അംഗം ടി കെ വാസു ഉദ്ഘാടനം ചെയ്യും.
 

date