Skip to main content

സൗജന്യ നൈപുണ്യ പരിശീലനത്തിന് അപേക്ഷിക്കാം

സംസ്ഥാന നഗരകാര്യ വകുപ്പ്, കുടുംബശ്രീ മിഷന്‍ വഴി നഗരസഭകളില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ബാങ്കിങ് ആന്‍ഡ്  അക്കൗണ്ടിങ്, ടാലി, ഡൊമസ്റ്റിക് ഇലക്ട്രിഷ്യന്‍, റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ് ഓഫ് ഡൊമസ്റ്റിക് ഇലക്‌ട്രോണിക് അപ്ലയന്‍സസ്, ടൂവീലര്‍,  ത്രീ വീലര്‍ മെക്കാനിക്, എ.സി മെക്കാനിക്, ആയുര്‍വേദ സ്പാ തെറാപ്പി, സി.സി.ടി.വി ഇന്‍സ്റ്റാളേഷന്‍ ടെക്‌നീഷ്യന്‍ തുടങ്ങിയ സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് നഗരസഭ, കുടുംബശ്രീ, സി.ഡി.എസ് ഓഫീസുകളില്‍ അപേക്ഷ ക്ഷണിച്ചു.  
100000 രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള 18 മും 35 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം.  പരമാവധി മൂന്ന് മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം.  താല്‍പര്യമുള്ള നഗരസഭാ നിവാസികളായവര്‍ക്ക് മെയ് 27ന് രാവിലെ 10ന് മലപ്പുറം നഗരസഭ ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കാം.

 

date